ബോളിവുഡില്‍ നിരവധി ആരാധകരുളള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് അജയ് ദേവ്ഗണ്‍. നടന്റെ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ അജയ് ദേവ്ഗണ്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. താരപദവിയെക്കുറിച്ച്‌ താന്‍ ആലോചിക്കാറേയില്ലെന്നാണ് അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തിയത്.

പരാജയങ്ങളെക്കുറിച്ചും ആലോചിക്കാറില്ലെന്ന് സൂപ്പര്‍ താരം പറയുന്നു. ഭാഗ്യം കൊണ്ട് ജീവിതത്തില്‍ വലിയ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നിട്ടില്ല. എല്ലാം നല്ലതായിട്ടാണ് വന്നത്. കഠിനാദ്ധ്വാനം ചെയ്യുക എന്നതാണ് ഞാന്‍ ഇതുവരെ പഠിച്ചൊരു കാര്യം.

മറ്റു താരങ്ങളോട് താരതമ്യം ചെയ്യുന്നതിലും താന്‍ വിശ്വസിക്കുന്നില്ലെന്നും അഭിമുഖത്തില്‍ അജയ് ദേവ്ഗണ്‍ പറയുന്നു. ഭാര്യ കാജോളും ഇതേപോലെ തന്നെയാണെന്നും വിജയപരാജയങ്ങളില്‍ വലിയ സന്തോഷമോ ദുഖമോ ഉണ്ടാവാറില്ലെന്നും അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തി.

ദേ ദേ പ്യാര്‍ ദേയാണ് അജയ് ദേവ്ഗണിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.ദേ ദേ പ്യാര്‍ ദേയ്ക്ക് പുറമെ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ടോട്ടല്‍ ധമാല്‍ എന്ന ചിത്രവും അജയ് ദേവ്ഗണിന്റെതായി തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. കൈനിറയെ വമ്ബന്‍ ചിത്രങ്ങളാണ് ബോളിവുഡ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.