കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. “ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്’ എന്ന തെറ്റായ പ്രസ്താവന തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഭരണഘടനാപരമായി ഹിന്ദിക്ക് അങ്ങനെ ഒരു പദവിയില്ലെന്നും ഇംഗ്ലീഷിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അംഗീകരിക്കപ്പെട്ട ക്ലാസിക്കല്‍ ഭാഷകളുടെ കൂട്ടത്തിലും ഹിന്ദി ഇല്ലെന്നും തമിഴ്, സംസ്കൃതം, കന്നട, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയാണ് ക്ലാസിക്കല്‍ ഭാഷകളെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.