തിരുവനന്തപുരം: മരട് വിഷയത്തില്‍ കോടതിവിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് കാനം രാജേന്ദ്രന്‍. നിയമം ലംഘിച്ചത്ഫ്ളാറ്റ് നിര്‍മ്മാതാക്കളാണ്. നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ലെന്നും കാനം രാജേന്ദ്രന്‍. മാനുഷിക വിഷയമെന്ന നിലയിലാണ് സര്‍വ്വ കക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചതെന്നും കാനം പറഞ്ഞു.

“നിയമം നടപ്പിലാക്കേണ്ട എന്ന് സിപിഐയ്ക്ക് അഭിപ്രായം ഇല്ല. തീരദേശ സംരക്ഷണം നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് സിപിഐ. ഫ്ളാറ്റ്പൊളിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല.ഫ്ളാറ്റ് പൊളിക്കണമെന്ന് സുപ്രീം കോടതിയാ പറഞ്ഞത്. അപ്പോള്‍പൊളിക്കണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിട്ടും പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ല”.

നിയമം ലംഘിച്ചത് ഫ്ളാറ്റ് നിര്‍മ്മാതാക്കളാണ്. നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.