ജിദ്ദ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡിങ് നടത്തിയ കോഴിക്കോട് -ജിദ്ദ വിമാനത്തിലെ യാത്രക്കാരെ റോഡ് മാര്‍ഗം ജിദ്ദയിലേയ്ക്ക് കൊണ്ടുവരും. രാവിലെ 6.15 നു കോഴിക്കോട് നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്.

ജിദ്ദയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള തായിഫ് വിമാനത്താവളത്തിലാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. നൂറോളം ഉംറ തീര്‍ഥാടകര്‍ വിമാനത്തിലുണ്ടായിരുന്നു.

സൗദി സമയം രാവിലെ 9.45ന് തിരിച്ച്‌ കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട വിമാനമായിരുന്നു ഇത്. ഇതില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ ജിദ്ദ വിമാനത്താവളത്തിലാണ്. ഈ സര്‍വീസ് രാത്രി ഏഴ് മണിയിലേക്ക് മാറ്റിയിട്ടുണ്ട്.