ന്യൂഡല്‍ഹി: യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തിന്​ മുമ്ബ്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപും​ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ഹൂസ്​റ്റണില്‍ കൂടിക്കാഴ്​ച നടത്തിയേക്കുമെന്ന്​ റിപ്പോര്‍ട്ട്​. സെപ്​തംബര്‍ 22ന്​ ഇരുവരുടെയും കൂടിക്കാഴ്​ച ഉണ്ടാവുമെന്നാണ്​ റിപ്പോര്‍ട്ട്​.

ഹൂസ്​റ്റണില്‍ മോദിക്ക്​ രണ്ട്​ പരിപാടികളാണുള്ളത്​. ഹൂസ്​റ്റണിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയാണ്​ ഇതിലൊന്ന്​. യു.എസിലെ ഊര്‍ജ കമ്ബനികളുടെ സി.ഇ.ഒമാരുമായുള്ള യോഗമാണ്​ മറ്റൊന്ന്​. ഇതില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യുന്ന പരിപാടിയില്‍ ട്രംപിനെ പ​െങ്കടുപ്പിക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നത്​.

2014ല്‍ ​മോദി ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്വകയറില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്​ത​പ്പോള്‍ യു.എസ്​ കോണ്‍ഗ്രസ്​ അംഗങ്ങള്‍ പരിപാടിയില്‍ പ​ങ്കെടുത്തിരുന്നു.