റോം: ജനസംഖ്യ കുറവുള്ള രാജ്യങ്ങള്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നത് ആദ്യമല്ല. വിദേശികളെയടക്കം സ്ഥിരതാമസത്തിന് ഭരണകൂടങ്ങള്‍ ക്ഷണിക്കാറുണ്ട്. എന്നാല്‍ മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വമ്ബന്‍ ഓഫറാണ് ഇറ്റലിയിലെ മൊലിസെ നഗരം മുന്നോട്ട് വന്നിരിക്കുന്നത്.
ഇവിടെ സ്ഥിരതാമസത്തിന് തയ്യാറാകുന്നവര്‍ക്ക് 27000 ഡോളര്‍ നല്‍കും. 19 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഈ തുക. പിന്നീടങ്ങോട്ട് പ്രതിമാസം 700 യൂറോ (55000 രൂപ) മൂന്ന് വര്‍ഷം വരെ നല്‍കും. വരുന്നവര്‍ നാട്ടില്‍ എന്തെങ്കിലും ചെറുകിട ബിസിനസ് തുടങ്ങണം എന്ന നിബന്ധന മാത്രമേയുള്ളൂ. ബിസിനസ് തുടങ്ങാനുള്ള എല്ലാ സഹായവും പ്രാദേശിക ഭരണകൂടം വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. ഫോര്‍ണെലി, പെഷെ, റിക്‌സിയ തുടങ്ങിയ അതിമനോഹരമായ പ്രദേശങ്ങളിലേക്കാണ് കുടിയേറ്റക്കാരെ ക്ഷണിക്കുന്നത്. സെപ്‌തംബര്‍ 16 മുതല്‍ ഇതിനായി അപേക്ഷിക്കാം. ചെറിയ കുട്ടികളുള്ള ദമ്ബതിമാരാണെങ്കില്‍ പ്രത്യേക പരിഗണന ലഭിക്കും.