അരുവി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ തമിഴ് താരം അദിതി ബാലന്‍ മലയാളത്തിലേക്ക്. പടവെട്ട് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക ആയിട്ടാണ് താരം മലയാളത്തില്‍ എത്തുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ സണ്ണി വെയ്ന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സെപ്റ്റംബര്‍ 20 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പൂര്‍ണ്ണമായും കണ്ണൂരിലായിരിക്കും ചിത്രീകരിക്കുക. നിവിന്‍ ഇതുവരെ ചെയ്യാത്ത ഒരു പുതുമയുള്ള വേഷത്തിലായിരിക്കും ചിത്രത്തിലെത്തുക. നാടക, പരസ്യ ചിത്ര സംവിധായകനായ ലിജു കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രം ’96’ ന് ശേഷം ഗോവിന്ദ് വസന്ത് മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു