മാര്‍ത്തോമ്മ സഭയില്‍ രണ്ട് സഫ്രഗന്‍ മെത്രപൊലീത്തമാരെ വാഴിക്കാന്‍ സെപ്റ്റംബര്‍ 14 നു തിരുവല്ലയില്‍ ഡോ ജോസഫ് മാര്‍ത്തോമാ മെത്രപൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഭാപ്രതിനിധി മണ്ഡലയാഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രമേയം ചര്‍ച്ചകള്‍ക്കു ശേഷം യോഗം അംഗീകരിക്കുകയായിയുന്നു.

മണ്ഡല യോഗത്തില്‍ ആരായിരിക്കും സഫ്രഗന്‍ മെത്രപൊലീത്തമാരാകുക എന്ന് പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും കീഴ്വഴക്കമനുസരിച്ചു സഭയിലെ സീനിയര്‍ എപ്പിസ്‌കൊപ്പാമാരായ ഡോ ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്, ഡോ യുയാകിം മാര്‍ കൂറിലോസ് എന്നിവരായിരിക്കും അടുത്ത സഫ്രഗന്‍ മെത്രപ്പോലീത്താമാരായി സ്ഥാനം ഏല്‍ക്കുക. 

മെത്രപ്പോലീത്തയുടെ റിട്ടയര്‍മെന്റ് പ്രായം നിശ്ചയിക്കണമെന്ന പ്രമേയം ആവശ്യമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ചര്‍ച്ചക്കെടുത്തില്ല .

മൂന്ന് ദിവസമായി നടന്ന മണ്ഡലയോഗം സഭയുടെ വാര്‍ഷീക വരവുചിലവുകള്‍ ഉള്‍പ്പെടെ നിശ്ചയിക്കപ്പെട്ട പരിപാടികള്‍ പൂര്‍ത്തീകരിച്ചു ശനിയാഴ്ച സമാപിച്ചു