ബസ് കണ്ടക്ടറായിരുന്ന സമയത്ത് രജനി സാറിനൊരു പ്രണയമുണ്ടായിരുന്നു.
പ്രണയം പൂത്ത് തളിർത്ത് നിന്ന സമയത്ത് ഒരിക്കൽ രജനിയണ്ണൻ താൻ അഭിനയിക്കുന്ന നാടകം കാണാൻ കാമുകിയെ ക്ഷണിച്ചു.നാടകം കണ്ട് തീർത്തതിന് ശേഷം ആ പെൺകുട്ടി മദ്രാസ് ഫിലിം സ്കൂളിൽ ചേർന്ന് പഠിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു.

താൻ ജോലിയുപേക്ഷിച്ച് പഠിക്കാൻ പോയാൽ കുടുംബം ദുരിതത്തിലാവുമെന്നതും, മദ്രാസിലൊക്കെ പോയി പഠിക്കാനുള്ള സാമ്പത്തിക ചിലവ് തനിക്ക് താങ്ങില്ലെന്നതും അറിയാമായിരുന്നുവെങ്കിലും പ്രണയത്തിന് മുന്നിൽ അയാളതൊക്കെ മറന്ന് മദ്രാസിലേക്ക് വണ്ടി കയറി. 

മദ്രാസ് പഠനത്തിന്റെ തുടക്ക കാലത്ത് എല്ലാ മാസവും ഒരു കനപ്പെട്ട മണി ഓർഡർ ഈ പെൺകുട്ടിയിൽ നിന്ന് രജനിക്ക് വരാറുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം ആ പെൺകുട്ടിയുടെ കത്തില്ലാതായി മണിയോർഡർ വരാതായി..!! രജനി അവളെ ഒരു പാട് തിരഞ്ഞു. പക്ഷേ അവളും കുടുംബവും എവിടെപ്പോയന്ന് ആർക്കുമറിയില്ലായിരുന്നു.

ഇന്നൊരു പക്ഷേ അവർ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ടാവാം. ആ സ്ത്രീക്ക് രജനിസാറിനെ കണ്ടു പിടിക്കാൻ എളുപ്പമാണല്ലോ .അതല്ലെങ്കിൽ രണ്ടു പേരും രണ്ട് വഴിക്കൊഴുകിയതല്ലേ.അതങ്ങനെ തന്നെയിരിക്കട്ടേ എന്നു കരുതി ആരോടും ഒന്നും പറയാതെ ലോകത്തിന്റെ ഏതോ കോണിൽ രജനി സിനിമകൾ മാത്രം കണ്ട് അവർ ഒതുങ്ങിക്കൂടിയിട്ടും ഉണ്ടാവാം

(കടപ്പാട് : Interview of Sreenivasan )