അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രം കണ്ട് പലരും രണ്ടാമതൊന്നു കൂടി നോക്കിയിട്ടുണ്ടാവും. ‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം കേരളം വിട്ട നടി തെലുങ്ക്, കന്നഡ ഭാഷകളിലെ ചിത്രങ്ങളില്‍ വ്യാപൃതയായി. ഇനി ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവാകുന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി മലയാളത്തിലേക്ക് മടങ്ങി വരാന്‍ കാത്തിരിക്കുകയാണ് അനുപമ. നിവിന്‍ പോളി ചിത്രം പ്രേമത്തിലെ മേരി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് അനുപമ.
ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ വധുവിന്റെ വേഷത്തിലാണ് അനുപമ. ചിത്രം കണ്ടതും പലരും നവ വധുവെന്ന് കരുതി കമന്റ് വരെ പോസ്റ്റ് ചെയ്‌തു. ചിലര്‍ ആശംസകള്‍ നേരുന്നുമുണ്ട്. പക്ഷെ വാസ്തവം ഇതാണ്.
അനുപമ വിവാഹിതയായോ എന്നോര്‍ത്ത് വേവലാതി വേണ്ട. ആരാധകരെ അറിയിക്കാതെ അനുപമ അങ്ങനെയൊന്നും ചെയ്തിട്ടില്ല. പല്ലവിയെ പരിചയപ്പെടുത്തുകയാണ് പ്രിയ താരം. തന്റെ അടുത്ത തമിഴ് ചിത്രത്തിലെ കഥാപാത്രമാണ് പല്ലവി. അഥര്‍വ മുരളിയാണ് നായകന്‍. ‘നിന്നു കോരി’ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഇത്. കണ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു ഭരതനാട്യം നര്‍ത്തകിയുടെ വേഷമാണ് അനുപമക്ക്.