ന്യൂയോര്‍ക്ക്: കയാക്കിംഗിനിടെ കോംഗോയിലെ നദിയില്‍ മുങ്ങി മരിച്ച ഇന്ത്യന്‍ ദൗത്യസേനാംഗത്തിന്റെ മൃതദേഹം കണ്ടെത്തി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കോംഗോയിലെ സമാധാന ദൗത്യത്തിനായി വിന്യസിച്ചിട്ടുള്ള സേനയിലെ അംഗമായ ലഫ്റ്റന്റ് കേണല്‍ ഗൗരവ് സൊളങ്കി ഈ മാസം എട്ടിനാണ് കയാക്കിംഗിനായകീവ് തടാകത്തിലേക്ക് പോയത്. പിന്നീട് ഇദ്ദേഹം തിരിച്ചെത്തിയില്ല. ഗൗരവ് സോളങ്കിയുടെ നിര്യാണത്തില്‍ ഐക്യരാഷ്ട്രസഭ അനുശോചനം അറിയിച്ചു.