ദില്ലി: ശാരദ ചിട്ടിതട്ടിപ്പു കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരായില്ല. രാജീവ് കുമാറിന്‍റെ മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫാണ്. ഇന്ന് രാവിലെ പത്തു മണിക്ക് ഹാജരാകാനായിരുന്നു രാജീവ് കുമാറിന് സിബിഐ നല്‍കിയ നിര്‍ദേശം.

രാജീവ് കുമാര്‍ ഒളിവില്‍ പോകാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങള്‍ക്ക് സിബിഐ ജാഗ്രത നിര്‍ദേശം നല്‍കി. രാജീവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഇന്നലെ കൊല്‍ക്കത്ത ഹൈക്കോടതി നീക്കിയതോടെയാണ് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.