ജൂനിയര്‍ എന്‍ടിആറിനോടും രാം ചരണ്‍ തേജയോടും ആരാധകരെ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് എസ് എസ് രാജമൗലി. ഇരുവരും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആറി’ന്റെ ചിത്രീകരണം പുരോഗമിച്ച്‌ കൊണ്ടിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

ജൂനിയര്‍ എന്‍ടിആറിന്റെയും രാം ചരണിന്റെയും ആരാധകര്‍ ഏറ്റുമുട്ടുകയാണെങ്കില്‍ ചിത്രത്തെ നെഗറ്റീവായി ബാധിച്ചേക്കാം. അതിനാലാണ് ആരാധകരെ നിയന്ത്രിക്കാനായി രാജമൗലി താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 1920കളിലെ വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നിവരുടെ കഥയാണ് പറയുന്നത്. അടുത്ത വര്‍ഷം ജൂലൈയില്‍ ചിത്രം തീയേറ്ററുകളിലേക്കെത്തും.