ലോസ് ആഞ്ചല്‍സില്‍ അറിയപ്പെടുന്ന അറ്റോര്‍ണി ഭാര്യയേയും മകനേയും വെടിവെച്ചു കൊലപ്പെടുത്തി സ്വയം വെടിയുതിര്‍ത്ത ആത്മഹത്യ ചെയ്തു. മകളുടെ നോര്‍ത്ത് ഇയ്യാള്‍ നിറയൊഴിച്ചെങ്കിലും, വാതില്‍ അടച്ചു പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു.

സെപ്റ്റംബര്‍ 11 ബുധനാഴ്ചയായിരുന്നു സംഭവം. അറ്റോര്‍ണി എറിക് ലെര്‍ട്ട്മാന്‍(60) മാസ്റ്റര്‍ ബെഡ്‌റൂമില്‍ കിടക്കുകയായിരുന്ന ഭാര്യ സാന്ദ്രക്കു നേരെയാണ് ആദ്യം വെടിവെച്ചത്. തുടര്‍ന്ന് തൊട്ടടുത്ത് ഹാല്‍വേയിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയായ മകള്‍ക്കു നേരെ വെടിവെച്ചെങ്കിലും, വാതില്‍ അടച്ചു ജനലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് 19 വയസ്സുള്ള മകന്‍ മൈക്കിളിനെ വെടിവെച്ചു. മാസ്റ്റര്‍ ബെഡ്‌റൂമില്‍ തിരിച്ചെത്തിയ അറ്റോര്‍ണി സ്വയം വെടിയുതര്‍ത്ത് ആത്മഹത്യ ചെയ്തു.

ലോസ് ആഞ്ചലസ് പോലീസ് സ്ഥലത്തെത്തി പരിശോധിചച്‌പ്പോള്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നുവെന്ന് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

വെടിവെക്കുന്നതിന് അറ്റോര്‍ണിയെ പ്രേരിപ്പിച്ചതെന്തെന്ന് അന്വേഷിച്ചുവരുന്നു.
അടുത്തിടെ പ്രിയപ്പെട്ടവരുടെ മരണവും, ആരോഗ്യപ്രശ്‌നവും ഒരു പക്ഷെ ഘടകമായിരിക്കാം എന്ന് പോലീസ് പറഞ്ഞു. ഈയിടെ കോളന്‍ സര്‍ജറിക്കു വിധേയനായ ഇയാള്‍ വേദന സംഹാരി ഗുളികള്‍ കഴിച്ചിരുന്നതായി സഹോദരി പറഞ്ഞു. രക്ഷപ്പെട്ട മകളാണ് വിവരം പോലീസിനെ അറിയിച്ചത്.