കൊളംബസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്‍ന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാളും ഷിക്കാഗൊ സീറോമലബാര്‍ രൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ഇടയസന്ദര്‍ശനവും സെപ്റ്റംബര്‍ 15 നു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

തിരുനാളിന്റെ സുഖമമായ നടത്തിപ്പിനായി ബഹുമാനപ്പെട്ട മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ദേവസ്സ്യ കാനാട്ട് വിവിധ കമ്മിറ്റകള്‍ക്കു രൂപം നല്‍കി . അരുണ്‍ ഡേവിസ്, ബിനോയ് റപ്പായി (ട്രസ്റ്റീമാര്‍), പ്രിന്‍സ് പാറ്റാനി , കിരണ്‍ ഇലവുങ്കല്‍ (പെരുനാള്‍ കണ്‍വീനര്‍മാര്‍), ചെറിയാന്‍ മാത്യു (ലിറ്റര്‍ജി & പ്രദക്ഷിണം), ഷേര്‍ലി പാറ്റാനി (പ്രെസുദേന്തി), റോസ്മി അരുണ്‍ (ഡെക്കറേഷന്‍), പ്രദീപ് ഗബ്രിയേല്‍ (ഔട്ട്‌ഡോര്‍ ഡെക്കറേഷന്‍), ബെന്നി പള്ളിത്താനം (ഫുഡ്), ഷിനോ ആന്റണി (ലൈറ്റ് & സൗണ്ട്), ഐറിന്‍ തോമസ് (പബ്ലിക് മീറ്റിംഗ് & കള്‍ചറല്‍സ്), റോഷന്‍ അലക്‌സ് (ഫോട്ടോഗ്രാഫി), സോണി ജോസഫ് (ക്വയര്‍) എന്നിവരെ കമ്മിറ്റി ലീഡ്‌റേഴ്‌സ് ആയി തിരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രെസുദേന്തിമാരുടെ പ്രെസുദേന്തി വാഴ്ച്ച തിരുനാള്‍ ദിനത്തില്‍ നടത്തപ്പെടും .തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനായി ഏവരേയും ക്ഷണിക്കുന്നു.