അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ഭര്‍ത്താവിന് നേരെ 56 കാരിയുടെ പ്രതികാരം. 61 കാരനായ ഭര്‍ത്താവിന്‍റെ ലിംഗം മുറിച്ച് മാറ്റിയാണ് ഭാര്യ പകതീര്‍ത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവത്തില്‍ വിക്ടോറിയ തോമസ് ഫ്രാബട്ട് അറസ്റ്റിലായി. ഇവരുടെ ഭര്‍ത്താവ് ജെയിംസ് ഫ്രാബട്ടിനാണ് ലിംഗം നഷ്ടപ്പെട്ടത്. അക്രമത്തിനിരയായ ജയിംസാണ് അധികൃതരെ വിളിച്ച് സംഭവം പറഞ്ഞത്. തന്‍റെ ഭാര്യ തന്നെ കെട്ടിയിട്ട് ലിംഗം മുറിച്ചുമാറ്റിയെന്നാണ് ഇയാള്‍ പറഞ്ഞത്. പൊലീസ് എത്തുമ്പോള്‍ സംഭവം സത്യമായിരുന്നു.
ലിംഗം മുറിച്ചുമാറ്റാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമിയിട്ടില്ലെങ്കിലും വ്യഭിചാരത്തിനും ദൈവനിന്ദക്കും എതിരെയുള്ള സന്ദേശമായിട്ടാണ് ഇവര്‍ ഇത് ചെയ്തതെന്ന് പൊലീസ് സൂചന നല്‍കിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മുറിച്ചുമാറ്റപ്പെട്ട ഇയാളുടെ ലിംഗഭാഗം ഐസിലിട്ട് ആശുപത്രിയിലെത്തിച്ചു. ചെടി മുറിക്കുന്ന കത്രിക ഉപയോഗിച്ചാണ് ഇവര്‍ ലിംഗം മുറിച്ചത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
മുറിച്ചുമാറ്റപ്പെട്ട ലിംഗ ഭാഗം തുന്നിച്ചേര്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. വലിയ രീതിയില്‍ രക്തം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ തുന്നിച്ചേര്‍ക്കാനാകുമെന്നാണ് മെഡിക്കല്‍ സംഘത്തിന്‍റെ പ്രതീക്ഷ. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച വിവരം ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച ഉക്രെയിനിലും സമാനമായ സംഭവം നടന്നിരുന്നു. 30 വര്‍ഷമായി തന്നെ പീഡിപ്പിച്ച ഭര്‍ത്താവിന്‍റെ ലിംഗം മുറിച്ചുമാറ്റി കൊലപ്പെടുത്തിയാണ് 49 കാരിയായ ഭാര്യ പക തീര്‍ത്തത്.