ന്യൂഡല്‍ഹി: സാമ്ബത്തിക തട്ടിപ്പു കേസില്‍ പ്രതിയായ വ്യവസായി റോബര്‍ട്ട് വദ്രക്ക് ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോകാന്‍ അനുമതി. സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയത്. വിദേശരാജ്യങ്ങളില്‍ പോകാന്‍ അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വദ്രയുടെ അപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു.