ഗു രുത്വാകര്‍ഷണ ബലം കണ്ടുപിടിച്ചത് ഐന്‍സ്റ്റീനാണെന്ന് പറഞ്ഞ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെ പഞ്ഞിക്കിട്ട് ട്രോളന്മാര്‍!!

ടിവിയില്‍ കാണുന്ന കണക്കുകള്‍ക്ക് പിന്നാലെ പോകരുതെന്നും അവയൊന്നും ഐന്‍സ്റ്റീനെ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതില്‍ സഹായിച്ചിട്ടില്ലെന്നുമായിരുന്നു ഗോയല്‍ പറഞ്ഞത്.

ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്ബത്തിക തളര്‍ച്ചയെ കുറിച്ച്‌ സൂചിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതോടൊപ്പം, ജനങ്ങളോട് ജിഡിപിയ്ക്കു പിന്നാലെ പോകരുതെന്നന്നും അദ്ദേഹം പറഞ്ഞു.

ഐന്‍സ്റ്റീന്‍ തന്‍റെ മുന്‍കാല അറിവുകള്‍ വെച്ച്‌ ഘടനാപരമായ ഫോര്‍മുലകളിലൂടെ മാത്രമാണ് പോയിരുന്നതെങ്കില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുമായിരുന്നെന്ന് തനിക്കുതോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സി൦ഗ് പുരിയുടെ സാന്നിധ്യത്തില്‍ വാണിജ്യ ബോര്‍ഡുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകവെയായിരുന്നു ഗോയലിന്‍റെ പ്രസ്താവന.

രാജ്യത്തെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ ഒല, ഊബര്‍ ടാക്സികളിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ വില്‍പ്പന ഇടിവുണ്ടായതെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇത്.