കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പമാണ് കേരളത്തിലെ പൊതു സമൂഹമെന്ന് പി ജെ ജോസഫ്. ഫ്‌ളാറ്റ് പൊളിക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് സുപ്രീംകോടതി പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി നിയമിച്ച മൂന്നംഗ കമ്മിറ്റി മരടിലെ ഫ്‌ളാറ്റുടമകളെ കേള്‍ക്കാത്തത് അനാസ്ഥയാണ്. കമ്മിറ്റിയംഗങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്. മരടിലെ ഫ്‌ളാറ്റുടമകളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പി ജെ ജോസഫ് പറഞ്ഞു.

അതേസമയം, മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയുവാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെ ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷമായിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ അറിയിച്ചു.

ഫളാറ്റുടമകള്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം മാത്രം നടപടികളുമായി മുന്നോട്ട് പോകുവാനാണ് നഗരസഭയുടെ നീക്കം.