ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി അഞ്ചു ദിവസത്തേയ്ക്ക് കൂടി നീട്ടി. ഇതോടെ ഈ മാസം 17 വരെ ശിവകുമാര്‍ കസ്റ്റഡിയില്‍ തുടരും. അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന എ’ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിശന്റ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി നീട്ടി നല്‍കിയത്.

അതേസമയം ശിവകുമാറിന്റെ ആരോഗ്യത്തിനാണ് മുഖ്യ പരിഗണനയെന്നും, കസ്റ്റിഡയില്‍ വിട്ടെങ്കിലും ചികിത്സ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. ചികിത്സ നല്‍കിയ ശേഷം മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശികുമാറിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇഡിക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജനാണ് ഹാജരായത്. അനധികൃത സ്വത്ത് സമ്ബാദനത്തെക്കുറിച്ച്‌ വിശദീകരണം നല്‍കാന്‍ ശിവകുമാറിന് സാധിച്ചില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയ അറിയിച്ചു. ഇതുവരെ 200 കോടിയുടെ നിക്ഷേപവും 800 കോടിയുടെ വസ്തുക്കളും അന്വേഷണത്തില്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.