ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സി​നിടെ ഓഫീസറെ തല്ലിയ കനേഡിയന്‍ പൗരനെ തിരിച്ചയച്ചു. ബുധനാഴ്​ച രാത്രിയാണ്​ സംഭവമുണ്ടായത്​.

ലു​ത്​ഹാന്‍സ എയര്‍ലൈന്‍സില്‍ മ്യൂണിക്കില്‍ നിന്ന്​ ഡല്‍ഹിയിലെത്തിയതായിരുന്നു കനേഡിയന്‍ പൗരന്‍. നിയമങ്ങളനുസരിച്ച്‌​ വിവിധ രാജ്യങ്ങളിലെത്തുന്ന വിദേശികള്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ്​ കഴിഞ്ഞതിന്​ ശേഷം മാത്രമേ ആ രാജ്യത്ത്​ പ്രവേശിക്കാവു . ഇമിഗ്രേഷന്‍ പരിശോധനക്കിടെ ഇതിനുള്ള ഫോമുകള്‍ കൃത്യമായി പൂരിപ്പിക്കാത്തത്​ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അറിയില്ലേയെന്നും ചോദിച്ചു. ഇതിന്​ പിന്നാലെ ഉദ്യോഗസ്ഥനെ കനേഡിയന്‍ പൗരന്‍ മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന്​ ഇമിഗ്രേഷന്‍ വകുപ്പ്​ ഡല്‍ഹി പൊലീസിന്​ പരാതി നല്‍കുകയും നിയമം അനുസരിച്ച്‌​ ഇയാളെ ലു​ത്​ഹാന്‍സ എയര്‍ലൈന്‍സില്‍ തന്നെ തിരിച്ചയക്കുകയുമായിരുന്നു.