മധ്യപ്രദേശിലെ ഭോപ്പാലിൽ ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചു. നാലു പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ഖാട്ലപുര ഘട്ടിൽ ഗണപതി വിഗ്രഹ നിമഞ്ജനത്തിനായി പോയ ബോട്ടാണ് മറിഞ്ഞത്. 18 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പിപ്ലാനി സ്വദേശികളാണ് മരിച്ചത്.
സംഭവത്തിൽ മധ്യപ്രദേശ് പബ്ലിക് റിലേഷൻസ് മന്ത്രി പി.സി.ശർമ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.