പ്രണവിനെയാണോ ദുല്‍ഖറിനെയാണോ കൂടുതലിഷ്ടമെന്ന ചോദ്യത്തിന് ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാലിന്റെ മറുപടി. ഫഹദ് ഫാസില്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു പ്രമുഖ മാദ്ധ്യമത്തിലെ പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു മോഹന്‍ലാല്‍.
പരിപാടിക്കിടെ പ്രണവിനെയാണോ ദുല്‍ഖറിനെയാണോ ഇഷ്ടമെന്നായിരുന്നു ഒരു കുട്ടിയുടെ ചോദ്യം.’പ്രണവും ദുല്‍ഖറും എന്റെ മക്കള്‍ തന്നെയാണ്. പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനോടാണ്’- മോഹന്‍ലാല്‍ പറഞ്ഞു. താരത്തിന്റെ മറുപടി ചുറ്റുമുള്ളവരില്‍ കൗതുകമുണര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് ട്രോളുകള്‍ വരെ ഇറങ്ങിത്തുടങ്ങി.