മുണ്ടു മടക്കിക്കുത്തി മീശ പിരിച്ചാല്‍ എല്ലാ മലയാളിയും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. മോഹന്‍ലാല്‍ ആണെന്നാണോ വിചാരം? ഒരു ശരാശരി മലയാളിയുടെ പുരുഷസൗന്ദര്യ സങ്കല്പങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞുകിടിക്കുന്നതാണ് മോഹന്‍ലാല്‍ എന്ന താരത്തിന്റെ സിനിമയിലെ മീശ പിരിക്കലും മുണ്ടു മടക്കിക്കുത്തലും. അതിനെക്കുറിച്ച്‌ മനസ്സു തുറക്കുകയാണ് താരം.

മുണ്ടുടുത്ത്, മുണ്ട് മടക്കിക്കുത്തി, മീശയൊന്ന് പിരിച്ചു വച്ചാല്‍ ഏതൊരു മലയാളി പുരുഷനും അറിയാതെ ഒരു മോഹന്‍ലാല്‍ ആയി മാറാറുണ്ടെന്ന അവതാരകന്റെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. ‘മീശ പിരിക്കല്‍ സിനിമയില്‍ കൊള്ളാം; നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘എന്നെപ്പോലെയാകാതെ അതിലും മികച്ചതാകാനാണ് ശ്രമിക്കേണ്ടത്. ഞാന്‍ എന്താണെന്ന് എനിക്കു തന്നെ അറിയില്ല. എന്നെപ്പോലെയാകുക എന്നു പറയുന്നത് വലിയ കാര്യമല്ല. എന്നെക്കാളും മുകളില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി മാറുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.