പുലിയൂര്‍ ക്ഷേത്രത്തിന്റെ പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവത്തെക്കുറിച്ച്‌ കോണ്‍ഗ്രസ് നേതാവ് ഡി.വിജയകുമാറിന്റെ മകള്‍ ജ്യോതി ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രകമ്മറ്റി രംഗത്ത്. ജ്യോതി വിജയകുമാര്‍ കാര്‍ പാര്‍ക്ക് ചെയ്തത് പതിനെട്ടാം പടിയുടെ മുന്നിലെ നടയിലാണെന്നും ഭക്തജനങ്ങളുടെ പാദരക്ഷയ്ക്ക് മുകളിലായി കാര്‍ പാര്‍ക്ക് ചെയ്തതിനാലാണ് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും ക്ഷേത്രകമ്മിറ്റി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷേത്രക്കമ്മറ്റിയുടെ വിശദീകരണം.

തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ തിരുവോണദിവസം നല്ല ഭക്തജനത്തിരക്കായിരുന്നു. എല്ലാ ഭക്തജനങ്ങളും പതിനെട്ടാംപടിക്ക് താഴെ പാദരക്ഷകള്‍ ഊരി ഇട്ടതിനു ശേഷമാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. കുറച്ചു സമയത്തിനുള്ളില്‍ പാദരക്ഷകള്‍ക്കു മുകളില്‍ ആയി ഒരു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി പാദരക്ഷകള്‍ എടുക്കാന്‍ വന്നവരുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇതില്‍ അമര്‍ഷം പൂണ്ടു ഭക്തജനങ്ങള്‍ ചെറിയ രീതിയില്‍ പ്രതിഷേധം കാണിക്കുകയുണ്ടായി. ഇത് ശ്രദ്ധയില്‍പെട്ടപ്പോള്‍ കാര്‍ ആരുടെ ആണെന്ന് അന്വേഷിക്കുകയും, അതില്‍ അഡ്വ. ഡി. വിജയകുമാര്‍ ചേട്ടനും മകളും ആണ് വന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ക്ഷേത്രദര്‍ശനം കഴിഞ്ഞു ഇറങ്ങിയ ജ്യോതിയോട് ആള്‍കൂട്ടത്തില്‍ നിന്ന് ഒരാള്‍ സമീപത്തെത്തി തികച്ചും ആദരവോടെ “മാഡം നിങ്ങളുടെ വണ്ടിയാണോ പതിനെട്ടാംപടിക് മുന്നില്‍ നടയുടെ നേരെ പാര്‍ക്ക്‌ ചെയ്തിരിക്കുന്നത് ” എന്ന് ചോദിക്കുകയും, ആണെന്നറിഞ്ഞതോടെ അതിന്റെ താഴ്ഭാഗത്തായി ഭക്തജനങ്ങളുടെ കുറച്ചു പാദരക്ഷകള്‍ ഉള്‍പെട്ടിട്ടുണ്ടെന്നും കാര്‍ മാറ്റിത്തന്നാല്‍ അതെടുക്കാന്‍ സാധിക്കും എന്നും അറിയിക്കുകയായിരുന്നെന്ന് ക്ഷേത്രക്കമ്മിറ്റി വിശദീകരണത്തില്‍ പറയുന്നു.

ക്ഷേത്രക്കമ്മറ്റിയുടെ വിശദീകരണം

ഇതുപോലെ ഉള്ള ഒരു പോസ്റ്റ് ഇനി ഈ പേജില്‍ ഇടേണ്ടി വരല്ലെ എന്ന് ദേശ നാഥനായ ത്രിപ്പുലിയൂരപ്പനോട്
പ്രാര്‍ത്ഥിച്ചുകൊണ്ട് എഴുതുന്നു
സാമൂഹ്യ മാധ്യമങ്ങളില്‍ തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തെയും ഭക്തജനങ്ങളെയും അധിക്ഷേപിക്കുന്ന തരത്തില്‍ ഉള്ള വാര്‍ത്തകള്‍ കാണാന്‍ ഇടയുണ്ടായി. പേജിന്റെ അഡ്മിന്‍ പാനല്‍ ഇതില്‍ ഒരു വ്യക്തത വരുത്തുകയാണ്.

തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ തിരുവോണദിവസം നല്ല ഭക്തജനത്തിരക്കായിരുന്നു. എല്ലാ ഭക്തജനങ്ങളും പതിനെട്ടാംപടിക്ക് താഴെ പാദരക്ഷകള്‍ ഊരി ഇട്ടതിനു ശേഷമാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. കുറച്ചു സമയത്തിനുള്ളില്‍ പാദരക്ഷകള്‍ക്കു മുകളില്‍ ആയി ഒരു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി പാദരക്ഷകള്‍ എടുക്കാന്‍ വന്നവരുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇതില്‍ അമര്‍ഷം പൂണ്ടു ഭക്തജനങ്ങള്‍ ചെറിയ രീതിയില്‍ പ്രതിഷേധം കാണിക്കുകയുണ്ടായി. ഇത് ശ്രദ്ധയില്‍പെട്ടപ്പോള്‍ കാര്‍ ആരുടെ ആണെന്ന് അന്വേഷിക്കുകയും, അതില്‍ Adv. ഡി. വിജയകുമാര്‍ ചേട്ടനും മകളും ആണ് വന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ക്ഷേത്രദര്‍ശനം കഴിഞ്ഞു ഇറങ്ങിയ ജ്യോതിയോട് ആള്‍കൂട്ടത്തില്‍ നിന്ന് ഒരാള്‍ സമീപത്തെത്തി തികച്ചും ആദരവോടെ “മാഡം നിങ്ങളുടെ വണ്ടിയാണോ പതിനെട്ടാംപടിക് മുന്നില്‍ നടയുടെ നേരെ പാര്‍ക്ക്‌ ചെയ്തിരിക്കുന്നത് ” എന്ന് ചോദിക്കുകയും, ആണെന്നറിഞ്ഞതോടെ അതിന്റെ താഴ്ഭാഗത്തായി ഭക്തജനങ്ങളുടെ കുറച്ചു പാദരക്ഷകള്‍ ഉള്‍പെട്ടിട്ടുണ്ടെന്നും കാര്‍ മാറ്റിത്തന്നാല്‍ അതെടുക്കാന്‍ സാദിക്കും എന്നും അറിയിച്ചു.
ജ്യോതി പറഞ്ഞതനുസരിച്ച്‌ വിജയന്‍ ചേട്ടന്റെ കയ്യില്‍ ആണ് താക്കോല്‍ എന്ന് മനസിലാക്കുകയും, അദ്ദേഹത്തെ കാര്യം ധരിപ്പിക്കുകയും ഉണ്ടായി. ചേട്ടന്‍ പെട്ടെന്ന് തന്നെ കാര്‍ അവിടെ നിന്നും മാറ്റി തന്നു.
ഇതിനു ശേഷം ജ്യോതി അവിടെ എത്തുകയും കൂടി നിന്നവരോട് പ്രകോപനങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ “” നിങ്ങള്‍ മാന്യമായി സംസാരിക്കണം എന്നും ഞാന്‍ പുലിയൂര്‍കാരി ആണെന്നും 40വര്‍ഷം ആയി ഇവിടെ താമസിക്കുന്നുവെന്നും, എന്നെ ആരും പേടിപ്പിക്കാന്‍ നോക്കണ്ട എന്നും നിങ്ങള്‍ ക്ഷേത്രം തകര്‍ക്കുന്നവരാണ് എന്ന് ആക്രോശിച്ചു””. അത് കൂടാതെ ന്യായത്തിന്റെ ഭാഗത്തു നിന്ന ഭക്തജനങ്ങളോട് നിങ്ങള്‍ ഇവിടെ രാഷ്ട്രീയം കളിക്കുകയാണെന്നും ചോദ്യം ചെയ്തവരുടെ പേരും വിലാസവും അന്വേഷിക്കുകയും ഇതിനുള്ളത് ഞാന്‍ കാണിച്ചു തരം എന്നതരത്തില്‍ വെല്ലു വിളിക്കുകയും ഉണ്ടായി.
ഭക്തജനങ്ങളോട് ഈ രീതിയില്‍ പ്രതികരിച്ചിട്ടും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ADv. വിജയന്‍ ചേട്ടന്റെ മകള്‍ എന്നുള്ള പരിഗണനകൊണ്ട് ആരും തന്നെ ഒന്നും എതിര്‍ത്തു സംസാരിച്ചില്ല.

ഇത്രയും സംഭവ വികാസങ്ങള്‍ക്കു ശേഷം ജ്യോതിയെ ആക്ഷേപിച്ചു എന്ന തരത്തില്‍ ഒരു ഫേസ്ബുക് പോസ്റ്റ്‌ ജ്യോതിയുടെ പ്രൊഫൈലില്‍ നിന്ന് വന്നിരുന്നു, അതില്‍ ഏതു രീതിയില്‍ ആണ് ആക്ഷേപം ഉണ്ടായി എന്നുള്ള ഒരു പരാമര്‍ശവും കണ്ടില്ല. ജ്യോതിയുടെ ഇത്തരം പ്രകോപനങ്ങള്‍ക്കിടയിലും വിജയന്‍ ചേട്ടന്‍ ഇതില്‍ ഒന്നും പ്രതികരിക്കാതെ ന്യായത്തിന്റെ ഭാഗത്തു നില്‍ക്കുകയായിരുന്നു.
ക്ഷേത്രത്തില്‍ എത്തിയാല്‍ ആര്‍ക്കും രാഷ്ട്രീയം ഇല്ല എന്നും അവിടെ എല്ലാവരും ഭക്തജനങ്ങളാണെന്നും ജ്യോതി മനസ്സിലാക്കണം. ക്ഷേത്ര ഉപദേശകസമിതിയില്‍ R.S.S കാരും കോണ്‍ഗ്രെസ്സ്കാരും ഇടതുപക്ഷക്കാരും ഉണ്ട്‌, അതുകൊണ്ടുതന്നെ ക്ഷേത്രീയ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയം ഇല്ലെന്നും ക്ഷേത്രത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് എല്ലാവരും എന്ന് ഒന്ന് ഓര്‍മപെടുത്തിക്കൊള്ളുന്നു. ഇത്തരം രാഷ്‌ടീയ ലക്ഷ്യങ്ങളോടെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നും സമൂഹത്തില്‍ താങ്കള്‍ക്കുള്ള ജനപിന്തുണ നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ ഇനിയും ഉണ്ടാകരുതെന്ന് ഒന്ന് ഓര്‍മ്മ പെടുത്തിക്കൊള്ളുന്നു.

NB : ത്രിപ്പുലിയൂര്‍ തേവരുടെ കാര്യത്തില്‍ കോണ്‍ഗ്രസിനും കമ്ബ്യൂണിസ്റ്റിന്റെയും RSS ന്റെയും ആശയങ്ങള്‍ ഉള്ളവരുടെ നിലപാട് ഒന്നു തന്നെ ആയിരിക്കും
കാരണം വിശ്വാസികളോടൊപ്പം ആണ്