ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അമല പോള്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് നിര്‍ണ്ണായകമായ തീരുമാനത്തെക്കുറിച്ച്‌ താരം വ്യക്തമാക്കിയത്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. അടുത്തിടെയായിരുന്നു താരം പോണ്ടിച്ചേരിയിലേക്ക് താമസം മാറിയത്. ആഡംബര ജീവിതത്തില്‍ നിന്നും പിന്‍മാറിയതിനെക്കുറിച്ച്‌ വ്യക്തമാക്കി താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്.

തനിക്കെതിരെയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായും താരം എത്താറുണ്ട്. അടുത്തിടെയായിരുന്നു പ്രണയത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്. ഇത്തവണത്തെ ഓണാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്. സദ്യയുടെ ക്ഷീണം മാറ്റുന്നതിനായാണോ താമരക്കുളത്തിനടുത്തേക്ക് എത്തിയതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. താമരപ്പൂക്കളും പിടിച്ച്‌ നില്‍ക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. കേരള സാരിയും മുല്ലപ്പൂവുമൊക്കെയായാണ് തിരുവോണത്തില്‍ താരമെത്തിയത്.

പൂക്കളത്തിന് മുന്നില്‍ അതീവ സന്തോഷത്തോടെ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. അതിന് പിന്നാലെയായാണ് താമരയും പിടിച്ച്‌ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. തന്‍രെ ആഘോഷം ഇങ്ങനെയൊക്കെയാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്.