ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ ബാലതാരമായായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യമോഹന്‍. നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ തിളങ്ങിയ ശരണ്യ വെണ്ണിലാ കബഡി കൂട്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടിയത്. ധനുഷിനൊപ്പമുള്ള ‘യാരെടീ നീ മോഹിനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ശരണ്യ ഇന്ന് നൃത്ത രംഗത്ത് സജീവമാണ്. ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനും ശരണ്യയ്ക്ക് പൂര്‍ണ പിന്തുണയുമായുണ്ട്.2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. തങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ല വീട്ടുകാര്‍ ആലോചിച്ച്‌ നടത്തിയ വിവാഹമായിരുന്നുവെന്നാണ് ശരണ്യ പറയുന്നത്.

ശരണ്യ അഭിനയിച്ച കെമിസ്ട്രി എന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഇന്ദ്രജിത്ത് വഴിയാണ് തങ്ങള്‍ കണ്ടുമിട്ടിയതെന്നാണ് അരവിന്ദ് പറയുന്നത്. ഏഴ് വര്‍ഷം നീണ്ട സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നെ കല്യാണത്തിന് വിളിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നാല്‍ അത് ഇങ്ങനെയായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ്
ശരണ്യ പറയുന്നത്.

ഞങ്ങള്‍ രണ്ടുപേരുടെയും വീട്ടില്‍ കല്യാണം ആലോചിക്കാന്‍ തുടങ്ങിയതിന് ശേഷം ഒരിക്കല്‍ ഇദ്ദേഹത്തിന്റെ ആലോചന എനിക്ക് വന്നു. അങ്ങനെ വീട്ടുകാര്‍ തീരുമാനിച്ച്‌ കല്യാണം നടത്തുകയായിരുന്നു- ശരണ്യ പറഞ്ഞു.