അറ്റ്ലാന്റ: ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാന്‍, 58, നിര്യാതനായി . അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപകരില്‍ ഒരാള്‍ .  കോഴഞ്ചേരി തേവര്‍വേലില്‍ വലിയവീട്ടില്‍ പരേതരായ വി. സി ചെറിയന്റെയും ലില്ലി ചെറിയന്റെയും മകനാണ് ലാലു എന്ന് വിളിക്കപ്പെടുന്ന റജി ചെറിയാന്‍.

ബാലജനസഖ്യത്തിലൂടെ സാംസ്‌കാരിക പ്രവര്‍ത്തനവും, കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ ഐസ് സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990ല്‍ അമേരിക്കയില്‍ എത്തി, പിന്നീട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അര്‍ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തനങ്ങള്‍.

അമേരിക്കന്‍ മലയാളികള്‍ക്കായി നിലവാരം പുലര്‍ത്തുന്ന സ്റ്റേജ് ഷോകള്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവര്‍വത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തു. ഫ്‌ളോറിഡയിലും, ടെക്‌സസിലുംപ്രകൃതി ദുരന്തത്തില്‍ പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി കോ ഓര്‍ഡിനേറ്റ് ചെയ്ത വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് റെജി ചെറിയാന്‍ വഹിച്ചത്.

പുത്തന്‍കാവ് സ്വദേശിയായ ആനി ചെറിയാന്‍ ആണ് സഹധര്‍മ്മിണി. ലീന ചെറിയാന്‍, അലന്‍ ചെറിയാന്‍ എന്നിവരാണ് മക്കള്‍.

അനു ചെറിയാന്‍ (കോഴഞ്ചേരി), സജി ചെറിയാന്‍ (ന്യൂയോര്‍ക്ക്), ബിജു മാത്യു ചെറിയാന്‍ (ഓസ്റ്റിന്‍) എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 14, ശനി 6 മുതല്‍ 9 വരെ: ബയര്‍ഡ് ആന്‍ഡ് ഫ്‌ലാനിഗന്‍ ഫ്യൂണറല്‍ ഹോം, 288 ഹറിക്കെയ്ന്‍ ഷോള്‍സ് റോഡ്, നോര്‍ത്ത് ഈസ്റ്റ്, ലോറന്‍സ്വില്‍, ജോര്‍ജിയ-30046
സെപ്റ്റംബര്‍ 15, 12 മണി: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സ്റ്റോണ്‍ മൗണ്ടന്‍