മധ്യപ്രദേശിലെ റെവയില്‍ നിന്ന് 4 വര്‍ഷം മുന്‍പ് കാണാതായ യുവാവ് പാകിസ്ഥാനിലെ ജയിലിലെന്ന് റിപ്പോര്‍ട്ട്. 24കാരനായ അനില്‍ സാകേത് എന്നയാളാണ് പാകിസ്ഥാനിലെ ജയിലിലുണ്ടെന്ന വിവരം കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം യുവാവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.

2015 ജനുവരി 15നാണ് അനില്‍ സാകേതിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതിപ്പെടുന്നത്. പാകിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് അനില്‍ സാകേതിനെക്കുറിച്ചുള്ള വിവരം കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. ലാഹോര്‍ ജയിലിലാണോ അനില്‍ ഉള്ളതെന്ന് ആഭ്യന്തര മന്ത്രാലയം പരിശോധിച്ചു വരികയാണ്.

ആഭ്യന്ത്ര മന്ത്രാലയത്തിന് അനില്‍ സാകേതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈമാറിയതായി റെവ പോലീസ് മേധാവി അറിയിച്ചു. റെവയിലെ സഹദ്‌ന ഗ്രാമവാസിയാണ് അനില്‍.