സിപിഎം ശക്തികേന്ദ്രങ്ങളിൽ നേതൃത്വത്തെ വെല്ലുവിളിച്ച് പി ജയരാജനെ പ്രകീർത്തിച്ച് വീണ്ടും ഫ്ലക്സ് ബോർഡ്. തളിപ്പറമ്പ് നഗരസഭയിലെ മാന്ധാംകുണ്ടിലും പരിസരപ്രദേശങ്ങളിലുമാണ് ബോ‍‍‍ർഡുകളുയർന്നത്. റെഡ് ആർമി എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. നിങ്ങൾ തളർന്നുപോയാൽ സാമൂഹ്യ വിരുദ്ധർ ഇവിടെ തഴച്ചുവളരുമെന്നാണ് ഫ്ലക്സിലെ പ്രധാന വാചകം.

സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായിരിക്കേ പിജെ ആർമി എന്ന പേരിൽ ഫേസ്ബുക് പേജ് തുടങ്ങിയിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ ജയരാജനെതിരെ രൂക്ഷ വിമർശനമുയർന്നതിനെ തുടർന്ന് പേജ് പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജയരാജനെ പ്രകീർത്തിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.