ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്ത് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വിവരങ്ങളും പരിശോധിച്ച് വരുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പി, വിഷ്ണു എന്നിവരെ ചോദ്യം ചെയ്‌തെന്നും മറ്റ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.