ഇന്റര്‍നെറ്റ് കാറെന്ന വിശേഷണവുമായി എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് എംജിയുടെ ഹെക്ടര്‍. വാഹനം ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ എത്തി. നാല് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ് എന്നീ വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന് 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം രൂപവരെയാണ് വില വരുന്നത്. കൂടാതെ അഞ്ച് വര്‍ഷത്തേക്ക് റോഡ് സൈഡ് അസിസ്റ്റന്റ്, ആദ്യ അഞ്ച് സര്‍വീസുകള്‍ക്ക് ലേബര്‍ ചാര്‍ജും ഉണ്ടായിരിക്കില്ല. കൂടാതെ ആദ്യ അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയും കമ്ബനി നല്‍കുന്നുണ്ട്.
ചൈനീസ് വാഹന ഭീമന്മാരായ SAIC ആണ് എംജിയുടെ ഉടമസ്ഥര്‍. രാജ്യത്തെ 70 ഡീലര്ഷിപ്പുകളില്‍ ബ്ലോക്കിങ് ആരംഭിച്ചിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിങ്ങിന്. വിപണിയില്‍ എത്തുന്നതിന് മുമ്ബ് തന്നെ വാഹനത്തിന് അര്‍ദ്ധകര്‍ ഏറെയാണ്. വിപണിയില്‍ ടാറ്റ ഹാരിയറുമായിട്ടാണ് മത്സരം വരുന്നത്. അതിനാല്‍ തന്നെ ഹരിയാറിനേക്കാള്‍ വില കുറവില്‍ ആയിരിക്കും വാഹനം വിപണിയില്‍ എത്തുക. വളരെയധികം ഫീച്ചറുകള്‍ ഉള്ള വാഹനത്തിന് രണ്ട് വേര്‍ഷന്‍ ഉണ്ട്. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോളും, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുമാണ് ഉള്ളത്. പെട്രോള്‍ എഞ്ചിന്‍ 143 ബിഎച്ച്‌പി കരുത്തും 250 Nm ടോര്‍ക്കും സൃഷ്ടിക്കുമ്ബോള്‍, ഡീസല്‍ എഞ്ചിന്‍ 173 ബിഎച്ച്‌പി കരുത്തും 350 Nm ടോര്‍ക്കും സൃഷ്ട്ടിക്കും.
ആറു സ്പീഡ് മാനുവല്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പിലും, ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുല്‍ ഗിയര്‍ബോക്‌സും മാത്രമെ ഒള്ളു.