കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പരാഗ്വയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ബ്രസീല്‍ സെമിയില്‍ കടന്നു. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം.

ഷൂട്ടൗട്ടില്‍ പരാഗ്വേയുടെ ഒരു കിക്ക് വിഫലമാക്കിയ ഗോള്‍കീപ്പര്‍ അലിസണാണ് മഞ്ഞപ്പടയുടെ വിജയശില്‍പ്പി. ബ്രസീലിന്റെ ഒരു കിക്ക് റോബര്‍ട്ടോ ഫിര്‍മിനോ പാഴാക്കി. ഷൂട്ടൗട്ടില്‍ വില്ല്യന്‍, മാര്‍ക്വിഞ്ഞോസ്, ഫിലിപ്പെ കുട്ടീഞ്ഞോ, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.