പിണറായി സര്‍ക്കാരിലെ മറ്റൊരു മന്ത്രിയും ഹണിട്രാപ്പില്‍ കുടുങ്ങി.  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹണിട്രാപ്പില്‍ മന്ത്രിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള യുവതിയുടെ ശബ്ദരേഖ ‘ജനം’ ടിവിയാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ പേര് പുറത്ത് പറയരുതെന്ന് കടകംപള്ളി ആവശ്യപ്പെട്ടുവെന്നും തനിക്ക് പത്ത് ലക്ഷമോ പതിനഞ്ച് ലക്ഷമോ തരാമെന്ന് മന്ത്രി പറഞ്ഞെന്നും യുവതി ഫോണ്‍ സന്ദേശത്തില്‍ അവകാശപ്പെടുന്നുണ്ട്.

തുമ്പ എസ്.ഐക്കെതിരെ പീഡന പരാതി ഉന്നയച്ച യുവതി തന്നെയാണ് കടകംപള്ളി സുരേന്ദ്രനെതിരെയും രംഗത്ത് എത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ എസ്.ഐ സുമേഷ് ലാലിനെതിരെ മാനഭംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുമേഷ് ലാല്‍ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അതിന് ശേഷം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.