മുങ്ങുന്ന കപ്പലിൽ നിന്ന് ആദ്യം ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ശിവരാജ് സിംഗ് ചൗഹാന്‍. മുങ്ങാൻ പോകുന്ന കപ്പലിൽ നിന്ന് അവസാന നിമിഷം വരെ നിന്ന് മറ്റുള്ളവരെ രക്ഷിക്കുകയാണ് കപ്പിത്താന്റെ കടമ. എന്നാൽ അതിന് കാത്തുനിൽക്കാതെ ആദ്യം തന്നെ ചാടി രക്ഷപ്പെടാനാണ് രാഹുലിന്റെ ശ്രമം.

നിലവിൽ കപ്പലിന്റെ കപ്പിത്താനാരാണെന്ന് ആർക്കും അറിയാത്ത അവസ്ഥയാണുള്ളത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസില്‍നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയും എസ്.പി – ബിഎസ്പി സഖ്യം തകരുകയും ചെയ്തതോടെ പ്രതിപക്ഷത്തിന്റെ നില പരുങ്ങലിലാണ്.

മധ്യപ്രദേശിൽ ഇപ്പോൾ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. സെക്രട്ടറിയേറ്റ് ഇടനിലക്കാരുടെ താവളമായി മാറി. കോൺഗ്രസിന് വോട്ട് ചെയ്തതിൽ ജനങ്ങൾ ഇപ്പോൾ ദുഖിക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു.