ആന്തൂരിലെ ആത്മഹത്യയിൽ പികെ ശ്യാമളയ്ക്കും, സിപിഎമ്മിനുമെതിരെ നഗരസഭ വൈസ് ചെയർമാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് .

തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണമെന്നും , വാദിച്ചു ജയിക്കാൻ നിൽക്കരുതെന്നുമാണ് വൈസ് ചെയർമാൻ ഷാജുവിന്റെ പോസ്റ്റ് . കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ഷാജു കോമറേഡില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വിവാദമായതോടെ പിന്നീട് പിന്‍വലിച്ചു.

പാർട്ടി അംഗങ്ങൾ ഉൾപ്പെട്ട പല ഗ്രൂപ്പുകളിലും മുൻപും ഷാജു ശ്യാമളയെ വിമർശിച്ച് പോസ്റ്റിട്ടിരുന്നു . പിന്നീട് അദ്ദേഹം ഗ്രൂപ്പിൽ നിന്ന് വിട്ട് പോകുകയും ചെയ്തു .