പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ പ്രതിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴി പുറത്ത്.
ജയിലിലേക്ക് മാറ്റാനുള്ള സാഹചര്യത്തിലായിരുന്നില്ല പ്രതിയെ ആശുപത്രിയിലെത്തിച്ചത് . പ്രതിക്ക് എഴുന്നേൽക്കാൻ പോലും കഴിയുമായിരുന്നില്ല .കാലിൽ നീരുണ്ടായിരുന്നു . യാത്ര ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞെങ്കിലും ഇത് കേൾക്കാതെയാണ് പ്രതിയെ കൊണ്ടുപോയത്.പ്രതി ഭയപ്പെട്ടിരുന്നുവെന്നും നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
അതേസമയം ജയിലില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥമോശമായിരുന്നു എന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു. പോലീസുകാര്‍ എടുത്താണ് ജയിലിനകത്ത് എത്തിച്ചത്. പിറ്റേന്ന് നില വഷളായതിനെ തുടര്‍ന്ന് പീരുമേട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.