തടവുകാരില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് . സാധാരണയായി ജയിലിൽ നിന്ന് പിടിച്ചെടുക്കുന്ന ഫോണുകൾ അതത് സ്ഥലങ്ങളിലെ ലോക്കൽ പൊലീസിനു കൈമാറുകയാണ് പതിവ് . രാഷ്ട്രീയ ഇടപെടൽ കാരണം പിന്നീട് ഇതുമായി ബന്ധപ്പെട്ട് തുടർ പരിശോധനകൾ നടക്കാറുമില്ല .
എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ കൊലപാതക കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ കർശനമായി പരിശോധിക്കാനാണ് ഋഷിരാജ് സിംഗിന്റെ തീരുമാനം .
ഫോൺ രേഖകൾ ലോക്കൽ പൊലീസിൽ നിന്നാവശ്യപ്പെടാനും , കേസുകളുടെ പുരോഗതി വിലയിരുത്താനും സിംഗ് നിർദേശം നൽകി . രാഷ്ട്രീയക്കേസുകളില്‍ പ്രതികളായവരാണ് ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ അധികവും. ഇവര്‍ ആരെയൊക്കെയാണ് വിളിച്ചത്, ആരുടെ ഫോണാണ് ഉപയോഗിച്ചത്, ആരാണ് ഫോണും സിമ്മും കൈമാറിയത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത് .