സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന ഇടത് സർക്കാർ മുഖ്യമന്ത്രിയുടെ നവ മാദ്ധ്യമ ഇടപെടലിനായി പൊതു ഖജനാവിൽ നിന്ന് ചിലവാക്കുന്നത് ലക്ഷങ്ങൾ.

സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പരിപാലനത്തിനായി ഒരു കോടി പത്ത് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. മദ്ധ്യകേരളത്തിൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ടീം ഉള്ളതിന് പുറമേയാണ് കോടികൾ ചിലവാക്കി സിഡിറ്റിന്റെ കീഴിൽ പുതിയ ടീമിനെ നിയമിച്ച് പണം അനുവദിച്ചത്.

നവമാദ്ധ്യമങ്ങളുടെ ഇടപെടലിനായി സംസ്ഥാന ഖജനാവ് ചോർത്തുന്ന ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഫേയ്സ്ബുക്കും ട്വിറ്ററും അടക്കമുള്ള നവമാദ്ധ്യമങ്ങളുടെ ഇടപെടലിന് ലക്ഷങ്ങളാണ് സംസ്ഥാന സർക്കാർ ചിലവാക്കുന്നത്.