പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രെയിന്‍ ആയ വന്ദേഭാരത് എക്‌സ്പ്രസ് ഇനി കത്ര വരെ സർവീസ് നടത്താൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ . വൈഷ്ണോ ദേവീ തീർത്ഥാടനത്തിനു എത്തുന്നവർക്ക് സുഗമമായ സഞ്ചാരമൊരുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ .

പരീക്ഷണാടിസ്ഥാനത്തിൽ ട്രയിൻ സർവീസ് നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടിരുന്നു . നിലവിൽ 12 മണിക്കൂറാണ് ഡൽഹിയിൽ നിന്ന് കത്ര വരെയുള്ള ട്രയിൻ യാത്രയ്ക്ക് വേണ്ടി വരുന്നത് . വന്ദേ ഭാരത് എക്സ്പ്രസ് വരുന്നതോടെ അത് എട്ടു മണിക്കൂറിൽ താഴെയാകും .

അംബാല, ലുധിയാന, ജമ്മു തവി വഴിയാകും വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ കത്ര യാത്ര . രണ്ട് മിനിട്ടാകും ഒരു സ്റ്റേഷനിൽ ട്രയിൻ നിർത്തുക .