പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനു ചെലവിട്ടത് 1.5 കോടി രൂപ. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നെയിം സ്ലിപ്പും കത്തുകളും വിതരണം ചെയ്യുന്നതിനായാണ് ഈ തുക ചെലവഴിച്ചത്.

2 കോടി നെയിം സ്ലിപ്പുകളും 40 ലക്ഷത്തോളം കത്തുകളുമാണ് അച്ചടിച്ചിരുന്നത്. ഇതിനു മാത്രം 1.55 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. നെയിം സ്ലിപ്പിന് 1,08,67,500 രൂപയും കത്തുകള്‍ക്ക് 46,51,080 രൂപയുമാണ് ചെലവായത്. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിക്ക് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി.