റോഡ് നിയമങ്ങള്‍ തെറ്റിച്ചാല്‍ പോലീസ് നടപടി എടുക്കുമെന്നത് ശരിതന്നെ. എന്നാല്‍ ഇവിടെ റോഡ് നിയമം തെറ്റിച്ച്‌ തെറ്റായ വശത്തുകൂടി കുഞ്ഞു വണ്ടി ഓടിച്ച്‌ വരുന്ന മകളെ തടഞ്ഞു നിര്‍ത്തി ലൈസന്‍സ് ചോദിക്കുന്ന അച്ഛന്‍ പോലീസിന്റെ വീഡിയോ മൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഒര്‍ലാന്‍ഡോ പോലീസ് ഓഫീസര്‍ അലക്സ് കിപ്പും മകള്‍ റ്റാലിനുമാണ് ഈ വീഡിയോയിലെ താരങ്ങള്‍. ഒര്‍ലാന്‍ഡോ പോലീസ് ആണ് വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

പോലീസുകാരനായ അച്ഛന്‍ മടങ്ങിയെത്തുമ്ബോള്‍ തന്റെ മകള്‍ റോഡിന്റെ റോങ് സൈഡിലൂടെ കുഞ്ഞു വണ്ടിയും ഓടിച്ചുപോകുന്നതാണ്. അപ്പോഴാണ് അച്ഛന്‍ പോലീസ് വാഹനം നിര്‍ത്തി ഇറങ്ങി വന്ന് മകളോട് ലൈസന്‍സ് ചോദിച്ചത്. അച്ഛനെ കണ്ട സന്തോഷത്തില്‍ മനോഹരമായി അവള്‍ പുഞ്ചിരിച്ചു. അവസാനം ശിക്ഷ ഒരു മുന്നറിയിപ്പിലൊതുക്കി അച്ഛന്‍ പോലീസ് കുഞ്ഞ്‌ഡ്രൈവറോട് ക്ഷമിച്ചു. പോലീസ് അച്ഛനും ഈ കുഞ്ഞു ഡ്രൈവറുമിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.