ഹരിയാനയിലെ ഫരീദാബാദിൽ കോണ്ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. ഹരിയാന കോണ്ഗ്രസ് വക്താവ് വികാസ് ചൗധരിയാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ജിമ്മിൽ പോകാൻ കാറിൽ സഞ്ചരിക്കവെ ചൗധരിക്കുനേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. പത്തോളംതവണ ചൗധരിക്ക് വെടിയേറ്റു. അക്രമിക്കായി പോലീസ് അന്വേഷണം തുടങ്ങി.