സം​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ ഇ​ര​യാ​ക്കി മ​ണി​ചെ​യി​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​തീ​വ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഇ​ത്ത​ര​ത്തി​ലു​ള്ള പു​തി​യ ത​ട്ടി​പ്പു​ക​ളെ ക​ർ​ശ​ന​മാ​യി നേ​രി​ടും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് പോ​ലീ​സ് ജാ​ഗ്ര​ത പാ​ലി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ മോ​ൻ​സ് ജോ​സ​ഫി​ന്‍റെ അ​ടി​യ​ന്തി​ര ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.