തമിഴ്നാട്ടിലെ തംബാരമ സെലൈയൂരിൽ റെഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് മാധ്യമപ്രവർത്തകനടക്കം മൂന്നു പേർ മരിച്ചു. സ്വകാര്യ ചാനൽ റിപ്പോർട്ടർ പ്രസന്ന, ഭാര്യ അർച്ചന, ഭാര്യാ മാതാവ് രേവതി എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. റെഫ്രിജറേറ്ററിൽനിന്ന് ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച രാവിലെ അയൽവാസികൾ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മതൃദേഹങ്ങൾ കണ്ടെത്തിയത്.