ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ജയിലിൽനിന്ന് ഭീഷണിമുഴക്കിയ സംഭവത്തിൽ കൊടുവള്ളി നഗരസഭാ കൗണ്‍സിലർ കോയിശേരി മജീദ് ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകി. കൊടി സുനിയിൽനിന്ന് വധഭീഷണി ഉണ്ടെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നുമാണ് ആവശ്യം.
കഴിഞ്ഞ മാസം 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഖത്തറില്‍ തന്റെ ഏജന്റ് കൊണ്ടുവരുന്ന സ്വര്‍ണം വാങ്ങണമെന്ന സുനിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഭീഷണിയുണ്ടായത്. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം വീട് ആക്രമിക്കുമെന്നുമാണ് സുനിയുടെ ഭീഷണി.