കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്ന് ഒരു വര്‍ഷത്തിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി പശ്ചിമ ബംഗാള്‍ സ്വദേശിയായ ഒരു തീവ്രവാദിയെ പിടികൂടുന്നത്. ബര്‍ദ്വാന്‍ സ്ഫോടനക്കേസില്‍ ഒളിവില്‍ പോയ പ്രതിയെ ബംഗളൂരുവിനടുത്തുള്ള ദൊഡബല്ലാപൂരില്‍ നിന്ന് ചൊവ്വാഴ്ചയാണ് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. ബോധ്ഗയ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട പ്രതിയായ മുഹമ്മദ് ജാഹിദുല്‍ ഇസ്ലാം എന്ന കൗസറിനെ 2018 ഓഗസ്റ്റിലാണ് എന്‍ഐഎ ബംഗളൂരുവിനടുത്തുള്ള രാംനഗരയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഇവര്‍ രണ്ടു പേരും ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍, ബംഗ്ലാദേശ് അല്ലെങ്കില്‍ ജെഎംബി എന്നിവയില്‍ പെടുന്നവരാണ്. ഈ സംഘം വളരെ സജീവവും പശ്ചിമ ബംഗാളില്‍ വേരുകളുള്ളതുമാണ്. കേരളത്തിലെ മലപ്പുറത്ത് ബംഗാളികളുടെ ലേബര്‍ ക്യാമ്ബില്‍ നിന്ന് 2018 ജനുവരി 19നാണ് അബ്ദുള്‍ കരീം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവരും ബംഗാള്‍ വംശജരും ബോധ്ഗയ കേസില്‍ ബന്ധമുള്ളവരുമാണ്.