ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി. ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തില്‍ 37 റൺസ് നേടിയതോടെ കോഹ്ലി സ്വന്തമാക്കിയത് ചരിത്ര നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമായാണ് വിരാട് കോഹ്ലി മാറിയത്. 417-ാം ഇന്നിംഗ്സിലാണ് കോഹ്ലി 20,000 റണ്‍സ് തികച്ചത്.
നേരത്തെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം ലോകകപ്പിനിടെ കോഹ്ലി സ്വന്തമാക്കിയിരുന്നു.
453 ഇന്നിംഗ്സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിന് തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയുമാണ് കോഹ്ലിക്ക് മുന്നിൽ ഉണ്ടായിരുന്നത്.