കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് മുന്‍പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന മന്മോഹന് സിംഗിനെ സന്ദര്‍ശിച്ചു. രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യബജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് നിര്‍മലാ സീതാരാമന് മന്മോഹന് സിംഗിനെ സന്ദര്‍ശിച്ചത്. മന്മോഹന് സിംഗിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് നിര്‍മല സീതാരാമന് അദ്ദേഹത്തെ കണ്ടത്.
അടുത്ത ആഴ്ചയാണ് ധനമന്ത്രിയെന്ന നിലയില്‍ നിര്‍മല സീതാരാമന് തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. ഇത് ആദ്യമായിട്ടല്ല ബിജെപി ധനമന്ത്രിമാര്‍ മന്‍മോഹന്‍സിംഗിനെ കാണുന്നത്. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മന്‍മോഹന്‍സിംഗിനെ കണ്ടിരുന്നു.
1991-ലെ പിവി നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയും അതിന് മുന്‍പ് ആര്‍ബിഐ ഗവര്‍ണറുമായിരുന്ന മന്മോഹന്സിംഗാണ് ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ വന്‍പരിഷ്കാരങ്ങള്‍ കൊണ്ടു വന്നത്.