എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്താന് ആറ് വിക്കറ്റ് ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 238 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍അവസാനഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. ബാബര്‍ അസാം പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ (101) മികവിലാണ് പാക് ജയം.
ഹാരിസ് സൊഹൈല്‍ (68), മൊഹമ്മദ് ഹഫീസ് (32) എന്നിവരും പാക് വിജയത്തിന് സംഭാവനകള്‍ നല്‍കി.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 26 ഒാവറില്‍ 83ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലാന്‍ഡിനെ പുറത്താകാതെ 97 റണ്‍സെടുത്ത ജെയിംസ് നീഷാം, 64 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം എന്നിവര്‍ ചേര്‍ന്നാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.